ആലപ്പോയുടെ കണ്ണുനീര്‍ കാണാതെ പോകരുത്

0

കാമഭ്രാന്തന്മാര്‍ എത്തും മുന്പേ ഞങ്ങളെ ഒന്ന് കൊന്നുതരൂ എന്ന് പറയുന്ന അമ്മമാരും പെങ്ങന്മാരും , രാസായുധപ്രയോഗത്തില്‍ ഈയലുകളെ പോലെ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ , സ്വന്തം ഭാര്യയെയും അമ്മയെയും കുഞ്ഞുങ്ങളെയും പെങ്ങന്മാരേയും സിറിയന്‍ സൈന്യം കണ്മുന്നില്‍ ഇട്ടു ബലാല്‍സംഗം ചെയുന്ന കാഴ്ച കാണാന്‍ കഴിയാതെ അവരെ കൊല്ലാന്‍ അനുമതി തേടി മതപണ്ഡിതരെ സമീപിക്കുന്ന പുരുഷന്മാര്‍ .ഭൂമിയില്‍ ഒരു നരകം ഉണ്ടെങ്കില്‍ അത് ആലപ്പോ ആണെന്ന് പറയേണ്ടി വരും .മനുഷ്യമനസാക്ഷിയെ പോലും ഞെട്ടിക്കുന്ന കൊടും ക്രൂരതകള്‍ നടമാടുന്ന ആലപ്പോയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും  ഹൃദയം പൊട്ടിയകരച്ചില്‍ ഈ ലോകത്തെ തന്നെ അസ്വസ്ഥമാക്കുകയാണ്.

ഒരു കാലത്ത് സിറിയയിലെ ന്യൂയോര്‍ക്ക്‌ എന്നായിരുന്നു ആലപ്പോ അറിയപെട്ടിരുന്നത് .ഇന്നോ ? അഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ മണ്‍കൂനയാണ് ആലപ്പോ . റഷ്യന്‍, ഹിസ്ബുല്ല അധിനിവേശപ്പടയുടെ അകമ്പടിയോടെ ബശ്ശാര്‍ അല്‍അസദിന്‍െറ കിരാതസൈന്യം ചുടലനൃത്തം ചവിട്ടുന്ന സിറിയയിലെ ചരിത്രനഗരമായ അലപ്പോയില്‍ ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത് മരണത്തെ മുന്നില്‍ കണ്ടാണ്‌ .സിറിയന്‍ പ്രസിഡന്റ് ബശാര്‍ അസദിന്റെ കീഴിലുള്ള സൈന്യത്തിന്റെയോ സഖ്യകക്ഷികളായ ഹിസ്ബുല്ലയുടെയോ ഇറാന്‍ മിലീഷ്യയുടെയോ കൈയിലകപ്പെട്ടാല്‍ അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്നതുകൊണ്ടാണ് കുട്ടികളെയും ഭാര്യമാരെയും സഹോദരിമാരെയും കൊല്ലാന്‍ സിറിയയിലെ പുരുഷന്‍മാര്‍ മതവിധി തേടിയത്. സിറിയന്‍ സൈന്യത്തിന്റെ കൈയാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ലോകം നടുക്കത്തോടെയാണ് കണ്ടത് .

സൈന്യത്തിന്‍െറ ക്രൂരപീഡനം ഏറ്റുവാങ്ങാന്‍ തയാറാകാതെ മരണത്തെ സ്വയംവരിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസമാണ്ചര്‍ച്ചയായത് .ലോകമെങ്ങുമുള്ള മതനേതാക്കളെയും പണ്ഡിതന്മാരെയും അഭിസംബോധന ചെയ്യുന്ന കുറിപ്പിന്‍െറ ഉള്ളടക്കം ഇങ്ങനെ.

‘‘ലോകത്തെ എല്ലാ മതനേതാക്കളും പണ്ഡിതന്മാരും അറിയാന്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബലാത്സംഗത്തിന് ഇരയാകുമെന്ന് ഉറപ്പുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. സൈന്യമെന്ന് വിളിക്കുന്ന രാക്ഷസന്മാരില്‍നിന്ന് സ്വയംരക്ഷക്ക് ആയുധമോ ആണുങ്ങളോ ഞങ്ങള്‍ക്കിടയില്‍ ഇല്ല. മറ്റൊന്നും നിങ്ങളോട് ആവശ്യപ്പെടുന്നില്ല; നിങ്ങളുടെ പ്രാര്‍ഥനപോലും. ”

സിറിയന്‍ സൈന്യത്തിനെതിരേ വീണ്ടും നടത്തിയ രാസായുധപ്രയോഗത്തില്‍ ജീവന്‍ വെടിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളുടെ ജഡങ്ങള്‍ നിരയായി കിടത്തിയിരിക്കുന്ന കാഴ്ചകള്‍ക്ക് മുന്നില്‍ ലോകത്തിനു  കണ്ണടയ്ക്കേണ്ടി വരികയാണ് . ഇവിടെ സന്നദ്ധപ്രവര്‍ത്തകരെ പോലും ചുട്ടു കൊല്ലുന്നു.

uploads/news/2016/12/60643/baby.jpg

കനത്ത ആഭ്യന്തര പോരാട്ടം നടക്കുന്ന സിറിയയില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ആരുടേയും കണ്ണു നനയിപ്പിക്കും, തീര്‍ച്ച. വിമതരും സിറിയന്‍ സൈനവും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുന്നതിനിടയില്‍ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ആക്രമണത്തിന് ഇരകളായ 93 പേരില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ അടുക്കിയിട്ടിരിക്കുന്ന ഈ ദൃശ്യം മനുഷ്യത്വരാഹിത്യം ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്നു.