ജിഹാദിന്റെ പൂർത്തീകരണത്തിനായി സ്വന്തം കുഞ്ഞുങ്ങളെ മനുഷ്യ ബോംബാക്കി ബലികൊടുക്കുന്ന ഒരു പിതാവ്; ഞെട്ടിക്കും ഈ വീഡിയോ

0

ജിഹാദിന്റെ പൂര്‍ത്തീകരണത്തിനായാണ് മനോവൈകൃതം ബാധിച്ച ദമ്പതികൾ കുരുതികൊടുത്തത് സ്വന്തം പിഞ്ചുമക്കളെ ..അച്ഛനുമമ്മയും വാത്സല്യത്തോടെ ആ കുഞ്ഞുമക്കളെ ഒരുക്കി പോലീസ് സ്റ്റേഷനിലേക്ക് കയറ്റി വിട്ടപ്പോള്‍ ആ കുഞ്ഞുങ്ങള്‍ ഒരിക്കലും കരുതിക്കാണില്ല സ്വന്തം മാതാപിതാക്കള്‍ തങ്ങളുടെ അന്തകര്‍ അകുകയാണെന്ന്.

ഏഴും ഒൻപതും വയസ്സുള്ള പെണ്മക്കളെയാണ് അച്ഛനമ്മമാര്‍ ജിഹാദിന്റെ പൂര്‍ത്തീകരണത്തിനായി മനുഷ്യബോംബ്‌ ആക്കി കൊലപെടുത്തിയത് .പോലീസ് സ്റ്റേഷനു പുറത്തു മാതാപിതാക്കളുള്ള ധൈര്യത്തിൽ അകത്തു കയറിയ കുരുന്നുകൾ ഒരു നിമിഷം കൊണ്ട് പൊട്ടിത്തെറിച്ചു. ശരീരത്തിൽ കെട്ടി വെച്ച സ്‌ഫോടക വസ്തുക്കളുമായാണ് മാതാപിതാക്കൾ അവരെ അകത്തേക്കയച്ചത്. സമയമായപ്പോൾ റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് കുട്ടികളുടെ ശരീരത്തിലെ ബോംബ് പൊട്ടിച്ചതും പിതാവ് തന്നെ.

ഈ ക്രൂരതയ്ക്ക് മുന്പ് മക്കളെ ഒരുക്കിയിറക്കുന്നതിന്റെ വീഡിയോയും എടുത്തിട്ടുണ്ട്. കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ചതിന് ശേഷം പിതാവും മാതാവും അവരെ ആശ്ലേഷിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പം പിതാവിന്റെ പ്രാര്‍ത്ഥനയും. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ എങ്ങനെ പെരുമാറണമെന്നും പിതാവ് മക്കളെ പഠിപ്പിക്കുന്നുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികളും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ദമാസ്‌കസിലെ മിദാന്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം നടന്നുവെന്ന് സിറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.