ടി പദ്മനാഭന് നിയമസഭ ലൈബ്രറി അവാർഡ്

0

ആസാദി കാ അമൃത് മഹോത്സവ്’-ന്‍റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ‘കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023’ ന്‍റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് നൽകുന്ന “നിയമസഭാ ലൈബ്രറി അവാർഡ് ‘ ടി. പത്മനാഭന് സമ്മാനിക്കും.

1 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അശോകൻ ചരുവിൽ ചെയർമാനും ഡോ. ജോർജ്ജ് ഓണക്കൂർ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ അംഗങ്ങളും ആയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. ജനുവരി 9ന് പുസ്തകോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും.