ടി.എ റസാഖ് അന്തരിച്ചു

ടി.എ റസാഖ് അന്തരിച്ചു
ta-rasaq

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന ടി.എ റസാഖ് (58)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു ഇദ്ദേഹംകാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും റസാഖിനെ തേടി എത്തിയിട്ടുണ്ട്.

1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിലാണ് ടി.എ റസാഖ് ജനിച്ചത്. 1987 എ.ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായാണ് റസാഖ് സിനിമയിലെത്തുന്നത്.പിന്നീടിങ്ങോട്ട്  വിഷ്ണുലോകം,  നാടോടി,  ഗസല്‍,  ഘോഷയാത്ര തുടങ്ങി 33 ല്‍ കൂടുതല്‍ സിനിമകള്‍ അദ്ദേഹത്തന്‍റേതായി എത്തി. സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിന് 1977 മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമയ്ക്ക് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തിന് 2004ലെ മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡും ടി.എ റസാഖ് കരസ്ഥമാക്കിയിരുന്നു

2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. ഇത് കൂടാതെ താലോലം, ഉത്തമന്‍, വാല്‍ക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകല്‍, ബസ്സ് കണ്ടക്ടര്‍, പരുന്ത്, മായാ ബസാര്‍, ആയിരത്തില്‍ ഒരുവന്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാം നാള്‍ ഞായറാഴ്ച തുടങ്ങിയവ റസാഖിന്റെ തൂലിക പതിഞ്ഞ ചിത്രങ്ങളാണ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം