തായ്‍വാനിൽ ശക്തമായ ഭൂചലനം; വൻ കെട്ടിടങ്ങൾ ഭൂമിക്കുള്ളിലേക്കു താഴ്ന്നിറങ്ങി

തായ്വാനിലെ ഹുവാലിനില്‍ ശക്തമായ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങി.ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു.

തായ്‍വാനിൽ ശക്തമായ ഭൂചലനം; വൻ കെട്ടിടങ്ങൾ ഭൂമിക്കുള്ളിലേക്കു താഴ്ന്നിറങ്ങി
Taiwan-Quake.jpg.image.784.410

തായ്വാനിലെ ഹുവാലിനില്‍ ശക്തമായ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങി.ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. ആശുപത്രി അടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു വീണതോടെ നൂറ്റൻപതോളം പേരെ കാണാതായി. ഒട്ടേറെപ്പേർ ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നെന്നാണു റിപ്പോർട്ട്.

റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത എർപ്പെടുത്തിയ ഭൂചലനം തായ് വാനെ പിടിച്ചു കുലുക്കുകയായിരുന്നു. ഹുവാനിൽനിന്ന് 22 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രം. സുരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ അഞ്ചുപേർ മരിച്ചു എന്നാണ് കണക്ക്.ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളിൽനിന്ന് അതീവ സാഹസികമായാണു രക്ഷാപ്രവർത്തനം നടക്കുന്നത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം