ടേക്ക് ഓഫ് ഇപ്പോഴേ ഹിറ്റ്

0

സിനിമാ എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ടേക്ക് ഓഫിന്റെ ട്രെയിലർ യു ട്യൂബിൽ ഹിറ്റ്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് ട്രെയിലർ യുട്യൂബിൽ കണ്ടത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ പ്രതീതിയണ് ഒരു മിനിട്ട് ᅠ27 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ തരുന്നത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹേഷ് നാരായണന്റേത് തന്നെയാണ് തിരക്കഥയും. ഇറാക്ക് ആക്രമണത്തിൽ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫിന്റേത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

യുട്യൂബ് ഇന്ത്യൻ ട്രെന്റിംഗിൽ ഒന്നാംസ്ഥാനത്തും വേൾഡ് ട്രെന്റിംഗിൽ പതിനാറാം സ്ഥാനത്തുമാണ് ടേക്ക് ഓഫിന്റെ ട്രെയിലർ.