അച്ഛന് പരിക്ക്. ഇളയദളപതി നാളെ കേരളത്തിലേക്ക്

0
തമിഴ് നടൻ ഇളയദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖരന് വീണ് പരിക്ക്. കുമരകത്തെ റിസോർട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. കാല്‍ വഴുതി വീഴുകയായിരുന്നു.  തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് അടിയന്തിര ശസ്ത്രക്രിയ നടത്തി.  മകനും നടനുമായ വിജയ് നാളെ അച്ഛനെ കാണാനായി കേരളത്തിലെത്തും