യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ച് തമിഴ്നാട് ഗവണ്മെന്‍റ് സംഘം

1

യുക്രൈനിലെ സുമിയിൽ കുടുങ്ങിയ തമിഴ് നാട്ടിൽ നിന്നുള്ള അവസാന വിദ്യാർത്ഥിയും ഡൽഹിയിൽ നിന്നുള്ള AI 439 ഫ്ലൈറ്റിൽ ചെന്നൈയിലെത്തി.
അവസാന ബാച്ചിലെ ഒൻപതു പേർ അടങ്ങിയ ടീം ഇന്ന് രാവിലെ 9 മണിക്ക് ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തമിഴ് നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ നേരിട്ട് സ്വീകരിക്കുകയായിരുന്നു.


ഇതോടെ തമിഴ്നാട്ടിൽ നിന്നു ഉക്രൈയി നിൽ പഠിക്കാൻ പോയ 1921 വിദ്യാർത്ഥികളും ജന്മ നാട്ടിൽ തിരിച്ചെത്തി.ആകെയുള്ള 1921 വിദ്യാർത്ഥികളിൽ ഏതാനും ചിലർ ഒഴികെ ബാക്കിയെല്ലാവരും MBBS വിദ്യാർത്ഥികളാണ്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നാല് IAS ഉദ്യോഗസ്ഥരും മൂന്ന് എം പി മാരും ഒരു എം എൽ എ യും അടങ്ങിയ ടീമിനെ വിദേശത്തേക്ക് അയക്കാൻ തമിഴ്നാട് ഗവണ്മെന്റ് ഡൽഹിയിലേക്കയച്ചിരുന്നു. വിദേശകാര്യ വകുപ്പു മന്ത്രിയുമായി സംസാരിച്ചതിനുശേഷം ഈ സംഘം ഡൽഹിയിൽ തന്നെ തുടരുകയായിരുന്നു.
ഉക്രൈയിന്റെ അയൽ രാജ്യമായ സ്ലോവാകിയാ, ഹങ്കറി,റൊമാനിയ പോളണ്ട് എന്നീ രാജ്യങ്ങളിലേക്ക് നാല് IAS കാർ അടങ്ങിയ എട്ടു പേരെയാണ് തമിഴ്നാട് ഗവണ്മെന്റ് അയക്കാൻ തീരുമാനിച്ചതും കേന്ദ്ര ഗവെർന്മെന്റിന്റെ അനുവാദത്തിനായി ഡൽഹിയിലേക്കയക്കുകയും ചെയ്തത്.

ശ്രീ തിരുച്ചി ശിവ എംപി, ശ്രീ കമൽ കിഷോർ IAS – സ്ലോവാക്കിയ

ശ്രീ കലാനിധി വീരസ്വാമി എം പി, ശ്രീ പ്രതീപ് കുമാർ IAS – ഹങ്കറി

ശ്രീ എം എം അബ്ദുള്ള എം പി, ശ്രീ അജയ് യാദവ്‌ IAS -റൊമാനിയ

ശ്രീ ടി ആർ ബി രാജാ എം എൽ എ, ശ്രീ ഗോവിന്ദ റാവു IAS -പോളണ്ട്
എന്നിവരാണ് ഈ ടീമിൽ ഉണ്ടായിരുന്നത്.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസമാണു എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിൽ എത്തിയത്. മറ്റു സ്ഥലങ്ങളിൽ ഉള്ളവർ മുൻ ദിവസങ്ങളിൽ എത്തിയിരുന്നു.

സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. ഇതിനായി യുക്രൈന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

തമിഴ്നാട് സംഘത്തിലുള്ള IAS ഉദ്യോഗസ്ഥൻ കമൽ കിഷോർ എ കെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള മാനന്തേരി സ്വദേശിയാണ്. കിഷോർ 2015
ബാച്ചിലെ തമിഴ് നാട് കേഡർ IAS കാരനാണ്.

അതിനിടയിൽ ഡൽഹിയി ലെത്തിയിട്ടുള്ള മലയാളി വിദ്യാർത്ഥികളുടെ അവസാന ബാച്ചിലുള്ളവർ ഇന്ന് കേരളത്തിലെത്തും.