ബിരിയാണി, തിന്നുന്തോറും വിശപ്പ്‌ കൂട്ടുന്ന മഹാസാധനം. അലഞ്ഞിട്ടുണ്ട്, അതും തേടി. കുറെ കാലത്തിനു ശേഷം നാട്ടില്‍ വന്നു മൊബൈലും കുത്തിക്കളിക്കുന്നവന്  ഒരു വെളിപാടുണ്ടാകുന്നു. എന്താ ? കോഴിക്കോട്ടേക്ക് വച്ചുപിടിക്കാന്‍. എന്തിനാ ? ബിരിയാണി തിന്നണം. മലബാര്‍ ബിരിയാണിയെ കുറിച്ച് അറിയാന്‍ ചെന്ന് പെട്ടത് ഒരു പഴയ ബിരിയാണിക്കൊതിയന്റെ ഫ്ലാറ്റില്‍, മീത്തലെ വീട്ടില്‍ സതീശന്‍. മൂപ്പര് നല്ല വിശപ്പിലായിരുന്നു, എന്താ സംഭവം ? രാവിലെ ലേറ്റ് ആയി എണീറ്റപ്പോ സുലൈമാനി പോയിട്ട് പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. ആവശ്യം അറിയിച്ചു. ടേസ്റ്റി സ്പോട്ട്സ് ഓണ്‍ ചെയാന്‍ പറഞ്ഞു. വൈഫൈ ഹോട്ട്സ്പോട്ട് മാത്രം കേട്ട എന്റെ ഫോണില്‍ എവിടുന്നാ ടേസ്റ്റി സ്പോട്ട്സ് ? മലേഷ്യയില്‍ പിസയും ബര്‍ഗറും തപ്പാന്‍ ഉപയോഗിക്കാറുള്ള ഫുഡ്‌പാണ്/സൊമാറ്റ/ഫോര്‍സ്ക്വയര്‍ ആപ്പുകളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആപ്-സ്റ്റോറില്‍ കയറി ടേസ്റ്റി സ്പോട്ട്സ് അങ്ങ് ഡൌണ്‍ലോഡ് കൊടുത്തു. ഡൌണ്‍ലോഡ് മുഴുവിക്കാൻ വിട്ടില്ല. ഫോണ്‍ പിടിച്ചുവാങ്ങി എന്തൊക്കെയോ കുത്തി എന്റെ നേര്‍ക്ക്‌ നീട്ടി, അതാ ഫോണില്‍ കിടക്കുന്നു ബിരിയാണിക്കടകളുടെ ഒരു ലിസ്റ്റ്. പിന്നെ ഒരു കയ്യില്‍ ഫോണും പിടിച്ചു, മുന്നില്‍ കണ്ട ഓട്ടോയില്‍ ബിരിയാണി കടകളും തേടി യാത്ര….സഫറോൻ കി സിന്ദഗീ ജോ……

ഈശ്വരാ, ബിരിയാണിയും തിന്നു സിനിമേം കണ്ടു കിടന്നാല്‍ ഇങ്ങനെ ആവും, പറയാന്‍ വന്നത് മറന്നു. അപ്പൊ പറഞ്ഞു വന്നത് ടേസ്റ്റി സ്പോട്ട്സ് ആപ്പിനെ കുറിച്ചാണ്. ഓരോ നാട്ടിലെയും പേര് കേട്ട ഭക്ഷണശാലകളേയും രുചികളേയും പരിചയപ്പെടുത്തുന്ന വെബ്‌/മൊബൈല്‍ ആപ്പ് ആണ് ടേസ്റ്റി സ്പോട്ട്സ്. കേരളത്തില്‍, ഒരു വിധം എല്ലാ ജില്ലകളിലും കടന്നു ചെല്ലാന്‍ ടേസ്റ്റി സ്പോട്ടിന് സാധിച്ചിട്ടുണ്ട്. ഈ പോക്ക് പോയാല്‍ കേരളത്തിന്‌ പുറത്തും (ഇന്ത്യക്ക് പുറത്തും) രുചികള്‍ സ്പോട്ട് ചെയ്യാന്‍ അധികം വൈകില്ലെന്നാണ് രുചിപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ആപ് പരിചയപ്പെടുത്തിയപ്പോള്‍ ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നതും അത് തന്നെ. ടേസ്റ്റി സ്പോട്സ് ആപ്/വെബ്‌ വഴി നല്‍കുന്ന വിവരങ്ങള്‍ കൃത്യതയുള്ളതും നിലവാരം കാത്തുസൂക്ഷിക്കുന്നതുമാണെന്നാണ് ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. വായനക്കാര്‍ക്ക്/രുചിപ്രേമികള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനും കടകളെ വിലയിരുത്താനും സൗകര്യമുള്ള ഈ പ്ലാറ്റ്ഫോം മികച്ച നിലവാരം കാഴ്ച വെക്കുന്നുണ്ട്.

അപ്പൊ ഇന്ന് തന്നെ ഡൌണ്‍ലോഡ് ചെയ്യൂ : Web / iOS / Android