50സെക്കന്റ് പരസ്യം; വാങ്ങിയത് അഞ്ച് കോടി; നയന്‍താരയുടെ പുതിയ പരസ്യത്തിന്റെ വിശേഷം ഇങ്ങനെ

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര.

50സെക്കന്റ് പരസ്യം; വാങ്ങിയത് അഞ്ച് കോടി; നയന്‍താരയുടെ പുതിയ പരസ്യത്തിന്റെ വിശേഷം ഇങ്ങനെ
nayanss

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. പരസ്യചിത്രങ്ങളില്‍ മറ്റു താരങ്ങള്‍ ഓടിനടന്നു അഭിനയിക്കുമ്പോള്‍ നയന്‍സ് ആകാര്യത്തില്‍ ഒരല്‍പം വ്യത്യസ്തയായിരുന്നു. ഒരു പരസ്യചിത്രത്തില്‍ പോലും നയന്‍സ് ഇത്വരെ മുഖം കാണിച്ചിട്ടില്ല. എന്നാല്‍ ആ പതിവ് ഒരു പരസ്യത്തിനു വേണ്ടി നയന്‍സ് തെറ്റിച്ചു.

ടാറ്റാ സ്‌കൈ ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ് ഇപ്പോള്‍. നയൻതാര അഭിനയിച്ച ടാറ്റാ സ്കൈയു‌ടെ ഏറ്റവും പുതിയ പരസ്യം നിങ്ങളും കണ്ടു കാണും. നാടൻ വേഷത്തിൽ ചില്ലറ പൈസകൾ ഒതുക്കി വയ്ക്കുന്ന നയൻസ് ആ പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അഞ്ച് കോടിയാണ്. കേവലം അമ്പത് സെക്കന്റ് ദൈർഘ്യമുള്ള ഈ പരസ്യത്തിൽ അഭിനയിക്കാനാണ് താരം ഇത്രയധികം രൂപ പ്രതിഫലമായി വാങ്ങിയത്. രണ്ട് ദിവസത്തെ കാൾ ഷീറ്റാണ് പരസ്യ ചിത്രീകരണത്തിനായി നയൻസ് നൽകിയത്.തമിഴ് -തെലുങ്‌സ് ചിത്രത്തില്‍ നയന്‍ മൂന്നു നാലു കോടി രൂപയാണ് പ്രതിഫലം പറ്റുന്നത് .ഇതിനിടെ അമ്പതു സെക്കന്റു മാത്രമുള്ള പരസ്യത്തിനായി വാങ്ങിയ തുക ഞെട്ടിക്കുന്നതാണ് .

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ