എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റ താൽപര്യപത്രം സമർപ്പിച്ചതായി സൂചന

0

ഡൽഹി: എകടക്കെണിയിലായ എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനു താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ വിമാനക്കമ്പനി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചുവെന്നു സൂചന,കോവിഡ് പശ്ചാത്തലത്തില്‍ പല തവണ നീട്ടിയ സമയപരിധിയാണ് തിങ്കളാഴ്ച്ച അസാനിക്കുന്നത്.

ടാറ്റ ഗ്രൂപ്പ് അടക്കമുള്ള പല കമ്പനികളും താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നീക്കങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നു. വിമാനക്കമ്പനിയുടെ സ്ഥാപകരായ ടാറ്റ ഗ്രൂപ്പ് തന്നെയാണ് താത്പര്യപത്രം സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍. എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘം, ഇന്ത്യന്‍ വംശജന്റെ നിയന്ത്രണത്തിലുള്ള ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്ഥാപനം തുടങ്ങിയവയാണ് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ള മറ്റുസ്ഥാപനങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താത്പര്യപത്രം സമര്‍പ്പിച്ചവര്‍ 15 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിക്കണം. 2021 ജനുവരി അഞ്ചിന് യോഗ്യരായവരെ പ്രഖ്യാപിക്കും. ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും. എയർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഓഹരികൾ കൈവശമുണ്ടെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയ്ക്കായുള്ള ശ്രമം തുടരുന്നത്.

എത്ര കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചുവെന്നോ അവര്‍ ആരൊക്കെയാണെന്നോ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) വെളിപ്പെടുത്തിയിട്ടില്ല. അവസാന ദിവസമാണ് ടാറ്റ താത്പര്യപത്രം സമര്‍പ്പിച്ചതെന്നാണ് വിവരം. ല്ല. ടാറ്റാ ഒറ്റയ്ക്ക് ആണോ അതോ മറ്റ് ഏതെങ്കിലും എയർലൈനുകളുമായി ചേർന്നുളള കൺസോർഷ്യമായാണോ ലേലത്തിൽ പങ്കെ‌ടുക്കുകയെന്ന് വ്യക്തമല്ല.