ട്രെയിനിലെ ചായ ആസ്വദിച്ചു കുടിക്കുമ്പോള്‍ ഇതൊന്നു ഓര്‍ത്തേക്കൂ; വീഡിയോ

0

ട്രെയിന്‍ യാത്രകളില്‍ ചായ, കാപ്പി എന്നിവ ശീലമാണോ എങ്കില്‍ നിങ്ങള്‍ ഉറപ്പായും ഈ വിവരം അറിഞ്ഞുവെയ്ക്കണം. ട്രെയിനില്‍ വില്‍ക്കുന്ന ചായ  നിറയ്ക്കുന്ന പാത്രങ്ങളില്‍ ശുചിമുറിയില്‍ നിന്നും വെള്ളമെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

റെയില്‍വേയിലെ ശുചിമുറിയില്‍ നിന്നും ചായ നിറയ്ക്കുന്ന പാത്രങ്ങള്‍ കൈമാറുന്ന ദൃശ്യങ്ങളാണ് വൈറലായത്. ചെന്നൈ സെന്‍ട്രല്‍- ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. യാത്രക്കാരനാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയത്. ശുചിമുറിയില്‍ നിന്നും വെള്ളമെടുക്കുന്നതിനെ എതിര്‍ക്കുന്ന യാത്രക്കാരനെ ഇയാള്‍ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ റെയില്‍വേ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയോയില്‍ കാണുന്ന കച്ചവടക്കാര്‍ അനൗദ്യോഗികമായി നിയമിക്കപ്പെട്ടവരാണെന്നും ഇവരെ നിയമിച്ച കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എം ഉമശങ്കര്‍ പറഞ്ഞു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.