തെലുങ്ക് താരം സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്ക്

0

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ മധപൂർ കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേ​ഗമാണ് അപകട കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്.

ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തു. താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, വരുൺ തേജ്, പവൻ കല്യാൺ തുടങ്ങിയവർ സായ് ധരം തേജിനെ ആശുപത്രിയിൽ സന്ദർശിച്ചു. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരി വിജയ ദുർ​ഗയുടെ മകനാണ് സായ്.

ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘റിപബ്ലിക്കി’ന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, രമ്യ കൃഷ്‍ണന്‍, രാഹുല്‍ രാമകൃഷ്‍ണ, സായ് ധീന തുടങ്ങിയവരും വേഷമിടുന്നു. ഒക്ടോബർ 10ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.