പുലിമുരുകന്‍ തെലുങ്കില്‍ ‘മന്യംപുലി’

0

മലയാളത്തില്‍ ചരിത്രം രചിച്ചു പുലിമുരുഗന്‍ തെലുങ്കിലേക്ക്. മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മന്യംപുലി എന്നാണ് തെലുങ്കില്‍ ചിത്രത്തിന്റെ പേര്.പ്രശസ്ത നിര്‍മാതാവ് കൃഷ്ണ റെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ അവിടെ മികച്ച വിജയമായിരുന്ന സാഹചര്യത്തില്‍ ആണ് പുലിമുരുഗന്‍ മൊഴിമാറ്റം നടത്തുന്നത് .

തെലുങ്കിന് പുറമേ തമിഴ്‌, ഇംഗ്ലീഷ്, വിയറ്റ്‌നാമീസ് ഭാഷകളിലും ചിത്രം മൊഴിമാറ്റുന്ന്നുണ്ട് .ചൈനീസ് പതിപ്പും ഇറക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ചൈനയില്‍ ഇതിനായുള്ള അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു .ഏറ്റവും വേഗത്തില്‍ ബോക്‌സ്ഓഫീസില്‍ 25 കോടി നേടിയ മലയാളചിത്രവുമായിരിക്കുകയാണ് പുലിമുരുകന്‍. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ ഒരാഴ്ച കൊണ്ട് നേടിയത് 25.43 കോടി രൂപയാണ്.