ആഗോളതാപനം നൂറു വര്‍ഷത്തെ ഉയര്‍ന്ന തോതില്‍

0

ആഗോളതാപനില നൂറു വര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലെന്ന് റിപ്പോര്‍ട്ടുകള്‍ .  ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാള്‍ 1.28 ഡിഗ്രി കൂടുതലാണ് ഇപ്പോഴത്തെ താപനിലയെന്ന് നാസയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് .

മാര്‍ച്ചില്ല്‍ ആയിരുന്നു ലോകം കണ്ടതില്ല്‍ ഏറ്റവും കടുത്ത ചൂട് രേഖപെടുത്തിയത് . മാര്‍ച്ചില്‍ മാത്രം 11 തവണയാണ് റെക്കോര്‍ഡ് തിരുത്തപ്പെട്ടത്. ആഗോളതാപനിലയുടെ ഈ വ്യതിയാനത്തിന് കാരണം എല്‍നിനോ പ്രതിഭാസമാണ്. പരിസ്ഥിതി നശീകരണം കൂടിയായപ്പോള്‍ സ്ഥിതി പൂര്‍വ്വാധികം വഷളായി. കാലാവസ്ഥാ വ്യതിയാനം മൂലം ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ സാധാരണയില്‍ നിന്ന് വിഭിന്നമായി മൂന്നുമാസം മുമ്പേ ഉരുകിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.