താത്കാലിക ജീവനക്കാരുടെ വേതനം കൂട്ടി

0

പത്തു വർഷം പൂർത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നാലെ, അതിൽ കുറഞ്ഞ സർവീസുള്ളവരുടെ വേതനം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. വിവിധ സർക്കാർ വകുപ്പുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് വർധിപ്പിച്ച വേതനം നൽകുക.

അടിസ്ഥാന വിഭാഗത്തിലുള്ള അറ്റൻഡർ, അസിസ്റ്റന്റ് വിഭാഗത്തിന്റെ ദിവസവേതനം 675 രൂപയാവും. മാസത്തിൽ കൂടിയത് 18,225 രൂപയും ആ വിഭാഗത്തിലെ കരാർ ജീവനക്കാർക്ക് മാമാസശമ്പളം 18,390-ഉം ആയിരിക്കും.

അസിസ്റ്റന്റ് കം ഡ്രൈവർ തുടങ്ങി രണ്ടാം വിഭാഗത്തിൽ ദിവസവേതനം 730, മാസവേതനം 19710, കരാർ ജീവനക്കാർക്ക് 20,065. ക്ലാർക്ക്, വില്ലേജ് അസിസ്റ്റന്റ്, പ്രൈമറി ടീച്ചർ എന്നിവരുൾപ്പെടുന്ന മൂന്നാം വിഭാഗത്തിൽ യഥാക്രമം 755, 20385, 21175.

സ്റ്റെനോ/സി.എ. എന്നിവരുൾപ്പെടുന്ന നാലാം വിഭാഗത്തിൽ 780, 21060, 22290 എന്നിങ്ങനെയാവും വേതനനിരക്ക്. അഞ്ചാംവിഭാഗമായ ലൈബ്രേറിയൻ, സ്റ്റാറ്റിസ്റ്റിക്കൽ അസി. തുടങ്ങിയവർക്ക് ദിവസവേതനം 850, 22950, 24520. ഐ.ടി.ഐ. ഇൻസ്ട്രക്ടർ ഉൾപ്പെടുന്ന ആറാം വിഭാഗം: 955, 25785, 28100. സെക്രട്ടേറിയറ്റിലെയും മറ്റും അസിസ്റ്റന്റ്, റീഡർ തുടങ്ങിയ ഏഴാംവിഭാഗം: 1005, 27135, 29535. സ്പെഷലിസ്റ്റ് ടീച്ചർ, സെക്രട്ടറിയേറ്റിൽ അസിസ്റ്റൻ്‌ ഓഡിറ്റർ ഉൾപ്പെടെയുള്ള എട്ടാം വിഭാഗം: 1100, 29700, 30995.

ഹൈസ്കൂൾ അധ്യാപകരടക്കമുള്ള ഒമ്പതാം വിഭാഗം 1100, 29700, 32560. ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകരടക്കമുള്ള 10-ാംവിഭാഗം: 1205, 32535, 36000. കൃഷി ഓഫീസർ , വെറ്ററിനറി സർജൻ എന്നിവർ ഉൾപ്പെടുന്ന 11-ാം വിഭാഗം: 1455, 39285, 44020 രൂപ. മെഡിക്കൽ ഒാഫീസർമാരുൾപ്പെടുന്ന 12-ാം വിഭാഗം: 1960, 52920, 57525 എന്നിങ്ങനെയുമാണ് വർധന.