ഞാനും എന്‍റെ ചങ്കുംവൈറലായി 10 ഇയർ ചലഞ്ച് ഫോട്ടോ

1

ഇപ്പോള്‍ ഫേസ്ബുക്കിലാകെ തരംഗമാണ് 10 ഇയര്‍ ചലഞ്ച്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എങ്ങനിരുന്നു എന്ന് വെളിപ്പെടുത്തലാണ് 10 ഇയര്‍ ചലഞ്ച്. ഇതിൽ പങ്കെടുക്കാൻ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്. ഇപ്പോഴിതാ രസകരമായൊരു 10 ഇയര്‍ ചലഞ്ച് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അരുൺ കുമാർ ആർ എന്ന യുവാവ്.

കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്‍റെ വ്യത്യസ്തമായ 10 ഇയർ ചലഞ്ച് സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയിൽ ഒപ്പം നിന്ന പെൺകുട്ടിയെ പത്ത് വർഷങ്ങൾക്കിപ്പുറം കല്യാണം കഴിച്ച് തന്‍റെ ജീവിത സഖിയാക്കിയ ചിത്രമാണ് അരുൺ സോഷ്യൽ പങ്കുവെച്ചത്. ഞാനും എന്‍റെ ചങ്കും എന്നാണ് അരുൺ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.