20 വര്‍ഷത്തിനിടയില്‍ കണ്ടത് 300 വധശിക്ഷകള്‍

1

ടെക്‌സാസ് ക്രിമിനല്‍ ജസ്റ്റീസ് ഡിപാര്‍ട്ട്‌മെന്റിന്റെ വക്താവായ മൈക്കല്‍ ലിയോണ്‍സ് എന്ന സ്ത്രീ സ്വന്തം കണ്ണുകള്‍ കൊണ്ട്കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടത് മുന്നൂറോളം മരണങ്ങളാണ്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന സംസ്ഥാനം ടെക്ക്‌സാസാണ്. അവിടുത്തെ ഉദ്യോഗസ്ഥയാണ് ലിയോന്‍സ്.

സ്‌റ്റേറ്റ് നടപ്പിലാക്കുന്ന ഓരോ വധശിക്ഷയ്ക്കും സാക്ഷിയാകുക , മരണം ഉറപ്പാക്കിയ ശേഷം അത് സ്‌റ്റേറ്റിനെ അറിയിക്കുക എന്നതാണ് ലിയോണിന്റെ ജോലി. സ്‌റ്റേറ്റ് നടപ്പിലാക്കുന്ന ഓരോ വധശിക്ഷയ്ക്കും സാക്ഷിയാകുക , മരണം ഉറപ്പാക്കിയ ശേഷം അത് സ്‌റ്റേറ്റിനെ അറിയിക്കുക എന്നതാണ് ലിയോണിന്റെ ജോലി.

ഒരാളുടെ അവസാന നിമിഷം കാണുന്നത് തന്നെ ഇതുവരെ മുഷിപ്പിച്ചിട്ടില്ലെന്നാണ് ലിയോണ്‍ പറയുന്നത്. 2001 ല്‍ ടിഡിജിസി യുടെ പൊതു വിവര ഓഫീസിന്റെ ഭാഗമായ ശേഷം ഒന്നുകൂടി ഉത്തരവാദിത്വമായയെന്ന് മാത്രമെന്നു ലിയോന്‍സ് പറയുന്നു. 924 നും 64 നും ഇടയില്‍ വൈദ്യൂതി കസേര ഉള്‍പ്പെടെ 361 പേരെയാണ് കൊലപ്പെടുത്തിയത്. ഇതിനെ അപേക്ഷിച്ച് കുത്തിവെച്ച് കൊല്ലുന്നത് തന്നെയാണ് അഭികാമ്യയെന്നും അവര്‍ പറയുന്നു.

ഒരു ചുമ, ഒരു നിശ്വാസം, വിഷം ശരീരത്ത് പിടിച്ച് ശ്വാസംകോശം തകരുമ്പോഴുള്ള മരണവെപ്രാളം, ശ്വാസകോശത്തില്‍ നിന്നും അവസാന ശ്വാസം പുറത്തുവിട്ടു കൊണ്ടുള്ള ആക്രോശം. ഇങ്ങിനെയാണ് ശിക്ഷ നടപ്പാകപ്പെടുന്ന കുറ്റവാളികളുടെ അവസാന ശബ്ദമെന്നും ലിയോണ്‍ പറയുന്നു. മരിച്ചു കഴിയുമ്പോള്‍ ഇരകളുടെ നിറം കടും നീലയാകുമെന്നും ഇവര്‍ പറയുന്നു. ഇത്തരം ഒരു ജോലിയില്‍ പങ്കാളിയാകുന്നു എന്നതിനാല്‍ അപലപിച്ചു കൊണ്ട് അനേകം കത്തുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിയോണിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലതിനെല്ലം അവര്‍ ദേഷ്യത്തോടെ മറുപടി അയയ്ക്കാറുമുണ്ട്.