അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകം അച്ചടി തുടങ്ങി

0

തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല മേൽനോട്ടസമിതിയുടെ തീരുമാനപ്രകാരം ആരംഭിച്ചു. അടുത്ത അധ്യയനവർഷത്തേക്കുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കേരള ബുക്ക് പബ്ലിഷിങ്‌ സൊസൈറ്റിയിൽ ആരംഭിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 2021-22 അധ്യയനവർഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ കുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിച്ചു. ഈ ഒരു സമയത്തും പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്യാനായത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.