തായ്​ലന്‍ഡ് രാജാവ് അദുല്യദജ് അന്തരിച്ചു

0

തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു. ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തില്‍ ഇരുന്ന രാജാവായിരുന്നു.  88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം  തായ്ലൻഡിന്‍റെ സിംഹാസനത്തിലിരുന്നത്.  ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

തായ്ലന്‍ഡില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു അദുല്യദജ്. ചക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായ ഇദ്ദേഹം രാമ ഒമ്പതാമന്‍ എന്നാണ് അറിയപ്പെട്ടത്. 1946ല്‍ രാജാവായിരുന്ന സഹോദരന്‍െറ മരണത്തെ തുടര്‍ന്നാണ് അദുല്യദജ് അധികാരത്തിലേറിയത്.

64കാരനായ രാജകുമാരന്‍ മഹാ വജ്രലോംഗോണ്‍ അടുത്ത രാജാവാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.