ഇന്‍ഫോപാര്‍ക്കില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; കാര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

0

കാക്കനാട് കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിന് മുന്നില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കാര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. പുത്തന്‍കുരിശ് സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ ശ്രീലേഷ് രവി (23)ന് ആണ് പരിക്കേറ്റത്. പിന്‍ സീറ്റിലായിരുന്നു ശ്രീലേഷ് ഇരുന്നിരുന്നത്. വിവേകാണ് വാഹനം ഓടിച്ചിരുന്നത്.

ഒപ്പം ഉണ്ടായിരുന്ന പുത്തന്‍കുരിശ് പ്രശാന്തി വീട്ടില്‍ ശ്രീക്കുട്ടന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. കരിമുകള്‍ ഭാഗത്തിനിന്നും അമിത വേഗത്തില്‍ കാക്കനാട് ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് സൈന്‍ ബോര്‍ഡ് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് ശേഷം കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിന് ഗേറ്റിനു സമീപത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ സംഭവ സമയം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പൊലീസുകാരായ സെല്‍വരാജ്, ശ്രീക്കുട്ടന്‍ എന്നിവര്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിനില്‍ നിന്നും തിരികെ പുറത്തിറങ്ങുന്നതിനിടെയായിരുന്നു അപകടം.

തലനാരിഴക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. സെല്‍വരാജിന് ഇഷ്ട്ടിക തെറിച്ചുകൊണ്ട് കാലിന് ചെറിയ പരിക്കുണ്ട്. കാറില്‍ മൂന്ന് പേരാണുണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരും, പൊലീസും ചേര്‍ന്ന് അപകടത്തിപ്പെട്ടവരെ ആശുപ്രതിയില്‍ എത്തിക്കുകയായിരുന്നു.