'ദി കേരള സ്റ്റോറി'യുടെ സംവിധായകനും നടിയും വാ​ഹനാപകടത്തിൽപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍

'ദി കേരള സ്റ്റോറി'യുടെ സംവിധായകനും നടിയും വാ​ഹനാപകടത്തിൽപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍
New Project (1)

വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ സംവിധായകനും നടിയും വാഹനാപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സുദീപ്‌തോ സെന്‍, നടി ആദാ ശര്‍മ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

അപകടത്തില്‍പ്പെട്ട ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരങ്ങള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ അറിയിച്ചു. തങ്ങള്‍ക്ക് പരിപാടിയില്‍ എത്താനാകാത്തതില്‍ കരിംനഗറിലെ ജനങ്ങളോട് സംവിധായകന്‍ മാപ്പും ചോദിച്ചു.

നടി ആദാ ശര്‍മയും ആരോഗ്യത്തെക്കുറിച്ച് വിശദീകരണവുമായി എത്തിയിരുന്നു. താന്‍ സുഖമായിരിക്കുന്നു എന്നും കൂടെയുള്ള അണിയറപ്രവര്‍ത്തകര്‍ക്കും കുഴപ്പം ഒന്നും ഇല്ലെന്നും ആദാ ശര്‍മ ട്വിറ്ററില്‍ കുറിച്ചു. അപകടത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ ധാരാളം മെസേജുകള്‍ വന്നുവെന്നും പ്രേക്ഷകരുടെ കരുതലിന് നന്ദിയെന്നും നടി കുറിച്ചു.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ