സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിച്ചു

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിച്ചു
scecrt

തിരുവനന്തപുരം: കൊവിഡ് കാലത്ത് മരവിപ്പിച്ച, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച ധന വകുപ്പ് ഉത്തരവിറക്കി. എന്നാൽ ലീവ് സറണ്ടർ തുക ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കില്ല. 2022-23 കാലയളവിലെ ലീവ് സറണ്ടർ ഇന്ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി.

ലീവ് സറണ്ടർ പുനഃസ്ഥാപിച്ച തുക മാർച്ച് 20 മുതൽ പി എഫിൽ ലയിപ്പിക്കാനാണ് തീരുമാനം. നാല് വർഷത്തിന് ശേഷം മാത്രമേ ഇത് പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്കാണ് ലീവ് സറണ്ടർ ബാധകം.

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചത്. ഈ കാലയളവിൽ ലീവ് സറണ്ടർ മരവിപ്പിച്ചു കൊണ്ട് നാലു തവണ സർക്കാർ ഉത്തരവിറക്കിയിരുന്നു. ലീവ് സറണ്ടർ പുനഃസ്ഥാപിക്കാത്തതിന് എതിരെ ജീവനക്കാരുടെ സംഘടനകൾ സമരവുമായി രംഗത്ത് വന്നതോടെയാണ് സർക്കാർ പുനഃസ്ഥാപിച്ചു നൽകിയത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം