“THE RANSOM” തരംഗമാവുന്നു..

0

“എന്റര്‍ടെയിന്‍മെന്‍റ് കോര്‍ണര്‍” ന്‍റെ ബാനറില്‍ രാജ് വിമല്‍ദേവ് സംവിധാനം ചെയ്ത “THE RANSOM” എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രശസ്ത നടന്‍ ജയറാം നായര്‍  കേന്ദ്ര കഥാപാത്രത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ബിനൂപ് നായര്‍, അഖില്‍ സോമന്‍, ക്ഷിര്‍ജ ഗോവിന്ദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

2001 ലെ അഫ്ഗാന്‍ കലാപകാലത്ത് അമേരിക്കന്‍ സഖ്യശക്തികളുടെ ഭാഗമായി പ്രവര്‍ത്തിച്ച മുന്‍ ആര്‍മി ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഇന്റലിജന്‍സ് മേധാവിയുമായ കേണല്‍ ശിവറാമിലൂടെയാണ് കഥ നീങ്ങുന്നത്‌. തന്ത്രപ്രധാന നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച് തീവ്രവാദി സംഘടനകള്‍ക്ക് വന്‍ തിരിച്ചടികള്‍ നടത്തിയ കേണല്‍ ശിവരാമിന്റെ മകള്‍ ദേവികയെ  തീവ്രവാദികള്‍ ബന്ദിയാക്കുന്നു. ഭീമമായ വിമോചനദ്രവ്യം ആവശ്യപ്പെടുന്ന തീവ്രവാദികള്‍ ശിവറാമിനെയാണ് നോട്ടമിടുന്നത്… ഉദ്വേഗജനകമായ നീക്കങ്ങളിലൂടെ മകളുടെ മോചനത്തിനായി ശിവറാമും സംഘവും നീക്കങ്ങള്‍ ആരംഭിക്കുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.