നടി നൂർ മാളബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0

മുംബൈ: വെബ് ഷോകളിലൂടെ ശ്രദ്ധേയയായ നടി നൂർ മാളബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന മാളബിക അസം സ്വദേശിനിയാണ് .

മുംബൈയിലെ ലോഖണ്ഡ്‌വാലയിലാണ് 37കാരിയായ താരം താമസിച്ചിരുന്നത്. കാജോൾ നായികയായ ‘ദി ട്രയൽ’ എന്ന ചിത്രത്തിൽ സഹതാരമായിരുന്നു മാളബിക.

ഫ്ലാറ്റിൽ നിന്ന് മരുന്നുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. ‌മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.