ഇന്ത്യയിലെ അതിനൂതന സൗകര്യങ്ങളോടെയുള്ള ആഡംബര ട്രെയിനിന്റെ വിശേഷങ്ങള്‍ അറിയാം

0

ഒരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, വൈഫൈ കണക്ടീവിറ്റി, കോഫി മെഷീന്‍, ഒരു വിമാനത്തിലെ സൌകര്യങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സൂപ്പര്‍ ഫാസ്റ്റ് തേജസ് എക്‌സ്പ്രസിലെ സൗകര്യങ്ങള്‍ ആണ്. അതെ ഇന്ത്യയിലെ അതിനൂതന സൗകര്യങ്ങളോടെയുള്ള ആഡംബര ട്രെയിന്‍, അതാണ്‌ തേജസ് എക്‌സ്പ്രസ്.

വിമാനത്തിലേത് പോലുള്ള സൗകര്യങ്ങളാണ് തേജസ് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ മുതല്‍ ഗോവ വരെയാണ് ആദ്യ സര്‍വീസ്. ഒമ്പത് മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗോവയിലെത്തും. അതായത് ജനശതാബ്ദിയേക്കാളും സമയലാഭം. ഒരു എക്‌സിക്യൂട്ടീവ് കോച്ചുള്‍പ്പെടെ പതിമൂന്ന് കോച്ചുകളാണ് ട്രെയിനിനുള്ളത്. എക്‌സിക്യൂട്ടീവ് കോച്ചില്‍ 56 ഉം എസി ചെയറില്‍ 78 മാണ് സീറ്റിങ് കപ്പാസിറ്റി.

എക്‌സിക്യൂട്ടിവ് ക്ലാസിന് 2680 രൂപയും(ഭക്ഷണം ഉള്‍പ്പെടെ) അല്ലാത്തതിന് 2,525 രൂപയും. എസി ചെയറിന് 1280(ഭക്ഷണം ഉള്‍പ്പെടെ) അല്ലാത്തതിന് 1155ഉം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ട്രെയിനിനാവും.3.25 കോടിമുടക്കിയാണ് ഒരോ കോച്ചും നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ലെതര്‍ സീറ്റ്‌സ്, യാത്രക്കാര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറ്റന്‍ഡേഴ്‌സിനെ വിളിക്കാന്‍ കോള്‍ ബട്ടണ്‍ വരെയുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. മണ്‍സൂണ്‍ സീസണില്‍ മൂന്നു ദിവസവും. ഇലക്ട്രോണിക് റിസര്‍വേഷന്‍ ചാര്‍ട്ട്, കൈ ഉണക്കാനുള്ള സൗകര്യം, കാഴ്ച വൈകല്യമുള്ളവര്‍ക്ക് വായിക്കാനുള്ള സൗകര്യം, ഡിജിറ്റല്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡ് എല്ലാം സജ്ജം.