ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ തേർഡ് പാർട്ടി പ്രീമിയത്തിൽ വർദ്ധനവ്

0

ഏപ്രിൽ ഒന്നുമുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയുംതേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി പുറത്തിറക്കി.

ജനങ്ങൾക്ക് മാർച്ച് 20 വരെ [email protected] എന്ന വെബ്സൈറ്റിൽ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതൽ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്.

വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെ നിരക്കുയർത്തിയിട്ടില്ല. പുതിയ സ്വകാര്യകാറുകൾക്ക് മൂന്നുവർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുമുള്ള തേർഡ് പാർട്ടി പ്രീമിയം മുൻകൂർ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോൾ ഓരോ വർഷത്തേക്കുള്ള തുക അടച്ചാൽ മതിയാകും. 1500 സി.സി.യിൽ കൂടുതൽ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളിൽ അഞ്ചു ശതമാനത്തോളമാണ് വർധന.