തിരുവമ്പാടി കൊലപാതകം: പ്രതി കസ്റ്റഡിയില്‍

0

കോഴിക്കോട്: തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. അയല്‍വാസി രജീഷ് ആണ് തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലായത്. സംഭവസ്ഥലത്ത് ഇന്ന് 11 മണിയോടെ തെളിവെടുപ്പിനെത്തിക്കുമെന്നു തിരുവമ്പാടി സി ഐ സുമിത്ത് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തിരുവമ്പാടി ചാലില്‍ തൊടികയില്‍ മോഹന്‍ദാസിനെ അയല്‍വാസിയായ രജീഷ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

കൊലയ്ക്കുശേഷം പ്രതിയായ രജീഷ് ഒളിവില്‍ പോവുകയായിരുന്നു. ടൈല്‍ കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചതാണ് മരണകാരണമെന്ന് സൂചനയുണ്ടെങ്കിലും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ടൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.