തിരുവനന്തപുരം എയർപോർട്ട്: ഇനി അദാനി എയർപോർട്ട്

0

കേരളത്തിൻ്റെ അഭിമാനമായിരുന്ന തിരുവനന്തപുരം വിമാനത്താവളം ഇനിയുള്ള അമ്പത് വർഷം അദാനിയുടേതായിരിക്കും. സ്വകാര്യവൽക്കരണത്തിൻ്റെ ഭാഗമായാണ് ഈ വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത്.

സ്വകാര്യവൽക്കരണത്തെ ശക്തമായി എതിർത്തിരുന്ന കേരള സർക്കാർ വിമാനത്താവളം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ടെൻഡറിൽ അദാനിയോടൊപ്പം എത്താൻ കഴിയാതെ പുറത്താകുകയായിരുന്നു.

1932ൽ ഗോദവർമ്മ രാജയാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ പണി തുടങ്ങിയത്. നമ്മുടെ സ്വന്തമെന്ന് അഭിമാനിച്ചിരുന്ന വിമാനത്താവളത്തിൽ ഇനി പ്രവേശിക്കാൻ പോലും 168 രൂപ ഫീസായി ഈടാക്കാപ്പെടും.

സ്വകാര്യ മേഖലയിലാകുമ്പോൾ മെച്ചപ്പെട്ട സേവനവും സൗകര്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷിക്കാം. എങ്കിലും കേരളീയനെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം വിമാനത്താവളം അവൻ്റെ അഭിമാനത്തിൻ്റെ അടയാളമായിരുന്നു. അത് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകുന്നത് തീർച്ചയായും അഭിമാന ക്ഷതം തന്നെയാണ്.