ഈ കുഞ്ഞ് നാലുവയസ്സിനിടെ വായിച്ച് തീർത്തത് ആയിരം പുസ്തകങ്ങൾ

0

ജോർജ്ജിയക്കാരി ഡാലിയ മേരി അരാനയ്ക്ക് വയസ്സ് നാല്. കൃത്യമായി പറഞ്ഞാൽ ഭൂമിയിലെത്തിയിട്ട് 1460 ദിവസങ്ങൾ. എന്നാൽ ഈ സമയം കൊണ്ട് ഡാലിയ വായിച്ചത് ആയിരത്തിലധികം പുസ്തകങ്ങളാണ്.
ലൈബ്രറി ഓഫ് കോൺഗ്രസ് ഹോണററി ലൈബ്രേറിയൻ പദവി നൽകി ആദരിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കിയെ. മാത്രമല്ല ലൈബ്രറി ഓഫ് കോൺഗ്രസിൽ ലൈബ്രേറിയൻ ഫോർ ദ ഡേ ആയി പ്രവർത്തിക്കാനുള്ള അവസരവും ഇവർ ഡാലിയയ്ക്ക് നൽകിയിട്ടുണ്ട്.

രണ്ടാം ക്ലാസുമുതൽ പുസ്തകങ്ങളാണ് ഡാലിയ. കുഞ്ഞ് ജനിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഡാലിയയ്ക്ക് കഥകൾ വായിച്ച് നൽകുമായിരുന്നു എന്ന് ഡാലിയയുടെ മാതാവ് ഹലീമ പറയുന്നു. ഒന്നര വയസുകഴിഞ്ഞതോടെ ഡാലിയ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്രേ. പുസ്തകങ്ങളെ അത്രയേറെ സ്നേഹിക്കുന്ന ഡാലിയയ്ക്ക് വലുതാകുന്പോൾ ആരാകണമെന്നോ? ഒരു ലൈബ്രേറിയൻ!! പുസ്തകങ്ങളെ ഇത്രയെറെ സ്നേഹിക്കുന്ന കുട്ടിയ്ക്ക് ഇതിലും വലിയ മറ്റ് എന്താഗ്രഹമാണ് പറയാനാകുക അല്ലേ?

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.