തോമ കണ്ടംചാടി ആൻഡ് ഫാമിലി: കാനഡയിൽനിന്ന് മലയാളം യു ട്യൂബ് സീരിസ്

തോമ കണ്ടംചാടി ആൻഡ് ഫാമിലി: കാനഡയിൽനിന്ന്  മലയാളം യു ട്യൂബ് സീരിസ്
28732

കാനഡയിൽ താമസിക്കുന്ന ഒരു മലയാളി കുടുബത്തിന്റെ കഥ നർമത്തിൽ ചാലിച്ചു പറയുന്ന മലയാളം സീരീസ്  "തോമ കണ്ടംചാടി ആൻഡ് ഫാമിലി" അമേരിക്കൻ യൂറോപ് മലയാളികൾക്കിടയിൽ പ്രചാരം ഏറുന്നു .
കാനഡയിൽ താമസിക്കുന്ന തോമ കണ്ടംചാടിയും മരിയയും നേരിടുന്ന ജീവിത പ്രശ്നങ്ങളും അവർ കണ്ടുമുട്ടുന്ന മറ്റു വ്യക്തികളിലൂടെയും സഞ്ചരിക്കുന്ന ഈ സീരീസ് ഇപ്പോൾ അഞ്ചു എപ്പിസോഡ് യു ട്യൂബിൽ ഫ്രെയിം പ്രൊഡക്ഷൻസ് ചാനലിൽ  ലഭ്യമാണ്

തോമ കണ്ടംചാടി മലയാളം സീരീസ് ഇംഗ്ലണ്ടിലെ മലയാളി ചാനൽ ആയ മാഗ്‌നവിഷൻ സംപ്രേക്ഷണം ചെയ്തു വരുന്നു

ഈ ചിത്രത്തിന്റെ കാമറ റോഷൻ മാത്യൂസും സഹ സംവിധാനം അലക്സ് പൈകടയും ആണ് നിർവഹിച്ചിരിക്കുന്നത് . ടൈറ്റ്‌ലെ കാർഡും ഗ്രാഫിക്‌സും ചെയ്തിരിക്കുന്നത് ജോജി കുരിയൻ ആണ്

ഈ സീരിസിന്റെ എഡിറ്റിംഗ് , ഛായാഗ്രഹണം ,സംവിധാനം എന്നിവ  നിർവഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കൽ ആണ് .അഭിലാഷ് കൊച്ചുപുരക്കൽ രചനയും സംവിധാനവും നിർവഹിച്ച കനേഡിയൻ താറാവുകൾ എന്ന ഹൃസ്വചിത്രം അമേരിക്കൻ മലയാളികൾക്കിടയിൽ പ്രശസ്തമായിരുന്നു .

ഫ്രെയിം പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ മലയാളം സീരിസിന്റെ കഥ  ഷൈജു വട്ടകുന്നത് ചന്തു  ചിറയിൽ , ടിനു ചിറയിൽ,വിവേക് ഇരുമ്പുഴി  എന്നിവരാണ് .സുധീഷ് സ്കറിയ കൈപ്പനനിക്കൽ  നായകനും ലീന ജോർജ് നായികയും ആയി  എത്തുന്ന ഈ സീരിസിൽ മലയാളം  പ്രൊഡ്യൂസർ ആയ ശ്രി സജയ് സെബാസ്റ്റ്യൻ നും അദ്ദേഹത്തിന്റെ മകൻ നഷ്ശോൻ സജയ് പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട് .     മറ്റുള്ളവർ വിവേക് ഇരുമ്പുഴി , റിച്ചി അനീറ്റ സ്റ്റാൻലി , ഹുബെർട് ലാസർ , ശ്രീധരൻ പിള്ളൈ , ബിനീഷ് പിള്ളൈ ,റോഷൻ പാലാട്ടി ,ജിൻസ് ഡേവിഡ് മാണി ,ബിബു മാത്യു,ഷൈജു വട്ടകുന്നത്ന്നി   എന്നിവർ  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു .

സീരിസിന് നല്ല പ്രതികരണം ആണ് പ്രവാസി മലയാളികൾക്കിടയിൽ നിന്നും ലഭിക്കുന്നത് എന്ന് ചിത്രത്തിന്റെ പ്രൊമോഷൻ കൈകാര്യം ചെയുന്ന ജനനീ റസിയ അറിയിച്ചു

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം