മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു
image_710x400xt

കൊച്ചി:കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ ചാണ്ടി, ദാവീദ്പുത്ര ചാരിറ്റബിൾ ട്രസ്‌റ്റിലൂടെ സാമൂഹിക സേവനത്തിൽ സജീവമായി. 2006-ല്‍ ഡിഐസിയെ പ്രതിനിധീകരിച്ചു കുട്ടനാട്ടില്‍ ജയിച്ചു.   കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട്  എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു. ഡിഐസി(കെ)യുടെ പ്രതിനിധിയായാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഭാര്യ മേഴ്‌സി ചാണ്ടി, മക്കള്‍ ബെറ്റി ലെനി, ഡോ.ടോബി ചാണ്ടി, ടെസി ചാണ്ടി. മരുമക്കള്‍; ലെനി മാത്യൂ, ഡോ.അന്‍സു ടോബി, ജോയല്‍.

Read more

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ