
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അല്‍ റുസ്‍തഖ് ഗവര്‍ണറേറ്റിലായിരുന്നു രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരിച്ചവര്‍ കുവൈത്തി പൗരന്മാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം, ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇവരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. മൃതദേഹങ്ങള്‍ കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ മസ്‍കത്തിലെ കുവൈത്ത് എംബസി അധികൃതര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.