ചൈനയുടെ ടിയാങ്‌ഗോങ്-1 ബഹിരാകാശ നിലയത്തിന് നിയന്ത്രണം നഷ്ടമായി; എപ്പോള്‍ വേണമെങ്കിലും ഭൂമിയിൽ പതിക്കുമെന്ന് ഉറപ്പായി

0

ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങ്-1 ന്റെ നിയന്ത്രണം നഷ്ടമായി.നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ കേന്ദ്രം ഭൂമിയിൽ പതിക്കുമെന്നുറപ്പായി. ഹെവൻലി പാലസ് എന്നറിയപ്പെടുന്ന ടിയാംഗോങ് – 1 എന്ന ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രത്തിനാണ് നിയന്ത്രണം നഷ്ടമായിരിക്കുന്നത്. എന്നാൽ അടുത്തവർഷം പകുതിയോടെ മാത്രമേ ഇത് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുകയുള്ളൂവെന്ന് ചൈനീസ് അധികൃതർ പറയുന്നത്.

ഉടനെ ടിയാങ്‌ഗോങ്-1 ഭൂമിയില്‍ പതിക്കില്ലെങ്കിലും 2017 പകുതിയോടെ ഭീമന്‍ ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് ഇടിച്ചിറങ്ങും.8.5 ടണ്‍ ഭാരമാണ്  ടിയാങ്‌ഗോങ്-1ന് ഉള്ളതെങ്കിലും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഭൂരിഭാഗവും കത്തി നശിക്കും. എന്നിരുന്നാലും 100 കിലോയോളം ഭാരമുള്ള അവശിഷ്ടം ഭൂമിയില്‍ പതിക്കുമെന്ന് ഉറപ്പാണ്. 2017 പകുതിയോടെ ഭൂമിയിലേക്ക് ചൈനയുടെ ആദ്യ ബഹിരാകാശ നിലയം പതിക്കുമെന്ന് സ്ഥിരീകരിച്ചെങ്കിലും എവിടെയാണ് പതിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ല.

ബഹിരാകാശത്ത് ചൈനയെ സൂപ്പർ പവറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 2011ൽ ആളില്ലാ ടിയാംഗോങ് – 1 വിക്ഷേപിച്ചത്. യന്ത്രത്തകരാറോ സാങ്കേതിക തകരാറോ ആണ് പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.