പൊളിച്ചടുക്കി അമ്മൂമ്മയും കൊച്ചുമോനും; ടിക് ടോക് വീഡിയോ വൈറൽ

0

ഈ അമ്മൂമ്മയുടെയും കൊച്ചുമോന്‍റെയും ടിക് ടോക് പ്രകടനം കണ്ടാൽ ആരും പറയും ഇവര് രണ്ടും വേറെ ലെവലാണെന്ന്. മനസ്സിൽ കലകൊണ്ട് നടക്കുന്നവർക്ക് പ്രായം ഒരു വെല്ലുവിളിയല്ലെന്നു തെളിച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ അമ്മൂമ്മ.

തന്‍റെ കൊച്ചുമോനോടൊപ്പം അമ്മൂമ്മ തകർത്തഭിനയിച്ച ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ലെങ്കിലും  ഫ്രീലാൻസ് മോഡലിംഗ് നടത്തുന്ന ബാംഗ്ലൂർ സ്വദേശി അഭിജിത്തിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറംലോകം കണ്ടത്.

ഈ അമ്മൂമ്മ കൊച്ചുമോൻ കൂട്ടുകെട്ടിലെ ഓരോ പെർഫോമെൻസിനും ഉഗ്രൻ കമെന്‍റുകളും, സ്വീകാര്യതയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.