വീണ്ടും വിമാനകമ്പനികളുടെ ഇരുട്ടടി; ക്രിസ്മസ്, പുതുവൽസരം മുൻനിർത്തി ടിക്കറ്റ്‌ നിരക്കുകള്‍ കുത്തനെകൂട്ടി

0

പുതുവത്സരത്തിനും ക്രിസ്മസിനും നാട്ടിലേക്കും , തിരിച്ചും യാത്ര ചെയ്യുന്നവരെ പിഴിയാന്‍ വിമാനകമ്പനികള്‍ ടിക്കറ്റ്‌ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു .ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വർധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാർ മടങ്ങുന്നതും മുൻനിർത്തിയാണിത്. 20 മുതൽ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാർക്ക് ഇരുട്ടിയായത്. വിദേശ വിമാന കമ്പനികൾക്കൊപ്പം നിരക്ക് കുറവുളള ബജറ്റ് എയർലെൻസായ എയർ ഇന്ത്യാ എക്സ്പ്രസ് അടക്കം ടിക്കറ്റ് ഉയർത്തിയത് യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.

കരിപ്പൂരിൽ നിന്ന് ദുബായ്, ഷാർജ, അബൂദാബി മേഖലയിലേക്ക് 5500 മുതൽ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 10,000 മുതൽ 15,000 വരെയാണ് ഉയർത്തിയത്. ഖത്തർ, ദോഹ, ബഹ്റൈൻ, കുവൈത്ത് ഉൾപ്പടെയുളള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയർത്തിയുണ്ട്. കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള നിരക്ക് 10,000ത്തിൽ നിന്നു എയർ ഇന്ത്യാ എക്സ്പ്രസ് 19000 വരെയാണ് ഉയർത്തിയത്. എന്നാൽ ഇതേ സെക്ടറിൽ മറ്റു വിദേശ വിമാന കമ്പനികൾ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാരും ട്രാവൽ ഏജൻസികളും പറയുന്നു.