ടിക് ടോക്കിൽ നയൻതാരയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടി; വീഡിയോ വൈറൽ

0

നിരവധി പേരാണ് ടിക് ടോക് വിഡിയോവിലൂടെ പ്രശസ്തരായി രംഗത്തുവന്നിരിക്കുന്നത്. അതിൽ സിനിമാ താരങ്ങളുടെ രൂപ സാദൃശ്യങ്ങളുള്ളവരും നിരവധി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഐശ്വര്യ റായിയുമായി രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയെ നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു അക്കൂട്ടത്തിൽ ഇതാ പുതിയൊരാൾ കൂടി.

തൃശൂർക്കാരിയായ മിതു വിജിലിന്റെ ടിക് ടോക് വിഡിയോകൾ കണ്ടാൽ പെട്ടെന്ന് ഒരു അമ്പരപ്പ് തോന്നും, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ നല്ല ഛായയുണ്ട് മിതുവിന് ടിക് ടോക് വിഡിയോകളിൽ. നിരവധി പേരാണ് ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.