നിഖില്‍ ഗാന്ധി ടിക്ടോക് ഇന്ത്യ മേധാവി

0

ടിക് ടോക്ക് ഇന്ത്യ മേധാവിയായി മുന്‍ ടൈംസ് നെറ്റ് വര്‍ക്ക് ഉദ്യോഗസ്ഥനായ നിഖില്‍ ഗാന്ധി ചുമതലയേറ്റു.. ചൈനീസ് ഷോര്‍ട്ട് വീഡിയോ ഷെയറിങ് സേവനമായ ടിക് ടോക്കിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ടിക് ടോക്കിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയുമാണ് നിഖില്‍ ഗാന്ധിയുടെ ചുമതല.

ടിക്ടോക്കിന്‍റെ ഇന്ത്യയിലെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ വളരുന്ന ഡിജിറ്റല്‍ കമ്യൂണിറ്റിക്കായി കൂടുതല്‍ മൂല്യമുള്ള ഒരു പ്ലാറ്റ്ഫോമായി ടിക്ടോക് മാറ്റുക എന്നതാണ് എന്‍റെ ലക്ഷ്യം പുതിയ സ്ഥാനം സംബന്ധിച്ച് നിഖില്‍ ഗാന്ധി പറയുന്നു.

കഴിഞ്ഞ 20 കൊല്ലമായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തി പരിചയവുമായാണ് നിഖില്‍ ടിക്ടോക്കില്‍ എത്തുന്നത്. ടൈംസ് ഗ്ലോബര്‍ ബ്രോഡ്കാസ്റ്റേര്‍സില്‍ ചീഫ് ഒപ്പറേറ്റിംഗ് ഓഫീസറായിരുന്നു നിഖില്‍. വാള്‍ട്ട് ഡിസ്നി, യൂടിവി, വയകോം എന്നീ കമ്പനികളിലും നിഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ടിക് ടോക്കിന് 200 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടെന്നാണ കണക്ക്. ഇന്ത്യയില്‍ 2017 ലാണ് ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.