ടിക്ടോക്ക് സുന്ദരികള്‍ അറിയാന്‍

0

ലിപ് സിങ്ക് വിഡിയോ ആപ് ആയ ടിക്ടോകിൽ താരമാകാന്‍ മത്സരിക്കുകയാണ് ഓരോരുത്തരും. 
ടിക്ടോക്ക് വിഡിയോ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെല്ലാം   ഇത് ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക. 

ടിക്ടോക് വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്നെടുക്കുന്ന സ്ക്രീൻഷോർട്ട് ചിത്രങ്ങൾ സഭ്യമല്ലാത്ത കുറിപ്പുകൾക്കും സത്യമല്ലാത്ത വാർത്തകൾക്കുമൊപ്പം  വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വീഡിയോ സ്ക്രീന്‍ ഷോട്ടുകള്‍ പലപ്പോഴും വ്യാജവാര്‍ത്തകള്‍ക്ക് വഴിമാറുകയാണ്. 
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാർത്തകൾ പ്രചരിക്കപ്പെടുന്നത് ടിക്ടോക് വിഡിയോ വൈറലാകുന്നതിനേക്കാൾ വേഗത്തിലാണ്. ചിത്രത്തിനു പിന്നിലെ സത്യമന്വേഷിക്കാതെ പലരും ഇത്തരം വാർത്തകൾ ഫോർവേഡ് ചെയ്യുന്നതോടെ തകരുന്നത് പല നിരപരാധികളുടെയും ജീവിതവും ഭാവിയുമാണ്. വെർച്വൽ ലോകത്തെ പരദൂഷണ പ്രിയർക്ക് തങ്ങൾ വെറും ഇരകൾ മാത്രമാണെന്ന ഓർമയില്ലാതെയാണ് പലരും ഇത്തരം ആഘോഷങ്ങൾക്കു പിന്നാലെ പായുന്നത്.<