എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ ഇന്ന് 5 മണി വരെ സമയം

0

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് നാളെ വൈകിട്ട് 5വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ മാർച്ച്‌ 12 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയം. പൊതുപരീക്ഷകൾ ഏപ്രിൽ മാസത്തിലേക്ക് നീട്ടിയതിനെ തുടർന്നാണ് അപേക്ഷാ തിയതിയും നീട്ടിനൽകിയത്.

മാർച്ച്‌ 17ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വന്തം കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം.

പ്രീ മെട്രിക് അല്ലെങ്കിൽ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ, മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ, സർക്കാരിന്റെ വിവിധ അഭയകേന്ദ്രങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ എന്നിവ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കും വിദേശത്തും ലക്ഷദ്വീപിലും മറ്റു ജില്ലകളിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുടുങ്ങിയ വിദ്യാർത്ഥികൾക്കുമാണ് പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ അവസരം.