
ജലക്ഷാമം കടുത്തതോടെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ പോകുന്നു .കൈ കഴുകുന്നത് ഒഴിവാക്കാനായി ടിഷ്യൂ പേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍സ് അറിയിച്ചു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും വേണം. വലിയ തുക കൊടുത്താണ് ഈ വെള്ളം വാങ്ങുന്നത്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ആളുകളോട് പറയുന്നതിലും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റസ് അസോസിയേഷന്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി വാഷ്‌ബേസിനുകള്‍ എടുത്തുമാറ്റും.