ടൈറ്റാനിക് ദുരന്തത്തിന്റെ ശേഷിപ്പായ ഈ കത്ത് വിറ്റ് പോയത് റെക്കോര്‍ഡ്‌ തുകയ്ക്ക്

0

ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ക്ക് എപ്പോഴൊക്കെ ലേലത്തില്‍ വെച്ചിട്ടുണ്ടോ അപ്പോഴൊക്കെ റെക്കോര്‍ഡ്‌ തുകയ്ക്കാണ് അവ വിറ്റ് പോയിട്ടുള്ളതും. എന്നാല്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത് കപ്പല്‍ ദുരന്തത്തില്‍ മരിച്ചയാളുടെ ഒരു കത്താണ്.

10804110 രൂപയ്ക്കാണ് ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ അവശേഷിപ്പായ ഈ കത്ത് ലേലത്തിൽ വിറ്റത്.ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വിറ്റു പോയതും ഈ കത്താണ്.

ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍ ടൈറ്റാനികിനെ വിശദമായി വിവരിച്ചുകൊണ്ട് മാതാവിന് എഴുതിയ കത്താണിത്. രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും വാഴ്ത്തുന്ന വരികളാണ് കത്തിലുള്ളത്. ടൈറ്റാനിക്കിലെ പ്രമുഖരായ സഹയാത്രികരേയും കത്തില്‍ വിവരിക്കുന്നുണ്ട്. അക്കാലത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ജോണ്‍ ജേക്കബ് ഓസ്റ്ററും കപ്പലിലുണ്ടെന്ന് ഹോള്‍സണ്‍ വിവരിക്കുന്നുണ്ട്. മറ്റുള്ളവരെപ്പോലെ തന്നെ കപ്പലിന്റെ ഡക്കില്‍ എല്ലാവേരാടുമൊപ്പം അദ്ദേഹം സമയം ചെലവഴിക്കാറുണ്ടെന്നും കത്തില്‍ പറയുന്നു.യാത്ര പ്രതീക്ഷിച്ചതു പോലെ പൂര്‍ത്തിയാകുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തുമെന്നും 1912 ഏപ്രില്‍ 13ന് എഴുതിയ കത്തില്‍ പറയുന്നു.

1912 ഏപ്രിൽ 13നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. കപ്പൽ ദുരന്തത്തിന്റ അവസാനത്തെ ശേഷിപ്പാണ് ഈ കത്ത് എന്നതാണ് ഇതിന്റെ മൂല്യം ഇത്രയ്ക്ക് ഉയർത്തിയത്. അലക്‌സാണ്ടറുടെ കുടുംബാംഗങ്ങളായ ഹെന്റി അൽഡ്രിഡ്ജും മകനുമാണ് ലേലത്തിന് പിന്നിൽ. 1912 ഏപ്രിൽ 14നാണ് ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നത്.അപകടത്തില്‍ 1500 ലേറെ പേര്‍ മരിച്ചിരുന്നു.