ഓസ്‌കാറിൽ ഇന്ത്യൻ എൻട്രിയായി ചെല്ലോ ഷോ,​ നായിക ടിയ കോഴിക്കോടുകാരി

0

ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി ഗുജറാത്തി ചിത്രം ചെല്ലോ ഷോ തിരഞ്ഞെടുത്തപ്പോൾ ചിത്രത്തിൽ നായികയായ ടിയ സെബാസ്റ്ര്യൻ കോഴിക്കോടുകാരി. വർഷങ്ങളായി തിയേറ്ററർ രംഗത്തും ചലച്ചിത്ര പരസ്യ മേഖലയിലും ടിയ പ്രവർത്തിക്കുന്നുണ്ട്.

തല്ലുമാല സിനിമയിൽ ടൊവിനോ തോമസിന്റെ സഹോദരിയായി അഭിനയിച്ച ടിയ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിൽ നാടകങ്ങൾ ചെയ്തിട്ടുണ്ട്. ബോളിവുഡ് സംവിധായകനും ഛായാഗ്രാഹകനുമായ രോഹിൻ രവീന്ദ്രൻ നായരാണ് ഭർത്താവ്. അന്തർദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചെല്ലോ ഷോ മത്സരിക്കുക.

കമിംഗ് ഒഫ് ഏജ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് പാൻ ഹളിൽ രചനയും സംവിധാനവും നിർവഹിക്കുന്നു. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒൻപതു വയസുകാരൻ ആൺകുട്ടിയുടെ സിനിമാബന്ധത്തെക്കുറിച്ചാണ്. ഭവിൻ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.