ടി.കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എം ടാക്കി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

0

നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ ഒടിടി റിലീസിനൊരുങ്ങുന്നു. കേരളത്തിൽ നിന്നുള്ള പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ എംടാക്കി വഴിയാണ് ചിത്രത്തിന്റെ റിലീസ്.

ഒരു കുടുംബചിത്രമായ ‘കോളാമ്പി’യിൽ ക്യാമറക്ക് പിന്നിലും മുന്നിലും നിരവധി പ്രതിഭകൾ അണിനിരന്നിട്ടുണ്ട്. രൺജി പണിക്കർ, നിത്യ മേനോൻ, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാർ, പരേതനായ പി ബാലചന്ദ്രൻ, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാർത്ഥ് മേനോൻ എന്നിവരാണ് അഭിനേതാക്കൾ.

നിർമാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് ‘കോളാമ്പി’യുടെ നിർമാണം. ചിത്രത്തിന്റെ കഥ ടി.കെ. രാജീവ് കുമാറും തിരക്കഥ കെ.എം. വേണുഗോപാലും നിർവഹിച്ചിരിക്കുന്നു. രവി വർമ്മൻ ഛായാഗ്രഹണം. റസൂൽ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈനിങ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ. അജയ് കുളിയൂർ എഡിറ്റിങ്. സംഗീതം രമേഷ് നാരായണൻ. സിനിമയുടെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും.