തമിഴ്‌നാട് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 95.2 ശതമാനം വിജയം

0

ചെന്നൈ: മാര്‍ച്ച് 14 മുതല്‍ 29 വരെ നടത്തിയ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.95.2 ആണ് ഇത്തവണത്തെ വിജയശതമാനം. 2018ലെ ക്കാൾ ചെറിയതോതിലുള്ള വർധന ഈ പ്രാവശ്യമുണ്ട്(94.5).9.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്.

വിദ്യാര്‍ഥികള്‍ക്ക് tnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. ഈ വെബ്‌സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന SSLC Exam Results – March 2019 ലിങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പറും ജനന തിയ്യതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും.

98.53 ശതമാനം വിജയത്തോടെ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്. രാമനാഥപുരവും (98.48 ശതമാനം) നാമക്കലുമാണ് (98.45 ശതമാനം) രണ്ടും മൂന്നുംസ്ഥാനങ്ങളിൽ ഉള്ളത്