ഇന്ന് ശിശുദിനം

0

ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആചരിക്കുന്നത്. ഇന്ന് രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 131നാമത്തെ ജന്മദിനമാണ്. ചാച്ചാജി എന്ന ഓമനപ്പേരിൽ കുട്ടികൾക്ക് സുപരിചിതനായ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്.

വെള്ള തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ചാച്ചാജി കുട്ടികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. കുട്ടികളാണ് സമൂഹത്തിൻ്റെ കരുത്തെന്ന് വിശ്വസിച്ചിരുന്നയാളാണ് നെഹ്രു. “ഇന്നത്തെ കുട്ടികളാണ് നാളത്തെ​ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,” എന്നാണ് നെഹ്റുവിന്റെ മഹത് വചനം.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കാറുള്ളതാണ് എന്നാൽ കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ വളരെ ചുരുക്കത്തിലെ ഉള്ളൂ. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിട്ടാണ് നാം ശിശുദിനം ആഘോഷിക്കുന്നതുതന്നെ.ഇത്തവണത്തെ ശിശുദിനം ദീപാവലി ദിനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.