ടോക്യോ പാരലിംപിക്സ്; മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ

0

പാരാലിമ്പിക്‌സിന് തുടക്കം. ടോക്കിയോ ഒളിമ്പിക്‌സ് വേദിയിൽ നടക്കുന്ന ദിവ്യാംഗരുടെ ലോകകായികമേളയിൽ 160 രാജ്യങ്ങളുടെ 4400 കായിക താരങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്സ്. 1960ലാണ് പാരാലിമ്പിക്‌സ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങള്‍. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്‍റണും തെയ്ക് വോണ്‍ഡോയും കൂടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍‌ക്കിടയിലാകും ടൂര്‍ണമെന്‍റ് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാരാലിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലുള്ളത്. 54 പേര്‍.

റിയോ ഒളിമ്പിക്‌സിലെ ഹൈജംപിൽ സ്വർണ്ണം നേടിയ മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തും. മലയാളി ഷൂട്ടറായ സിദ്ധർത്ഥ് ബാബുവും ഇന്ത്യൻ സംഘത്തിലുണ്ട്. ഇന്ത്യ 54 താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്. ഇത്തവണ 5 സ്വർണ്ണമടക്കം 15 മെഡലുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നത്. 9 ഇനങ്ങളിലായിട്ടാണ് 54 താരങ്ങൾ ടോക്കിയോവിൽ മത്സരിക്കുന്നത്. 5 സ്വർണ്ണമടക്കം 15 മെഡലുകളാണ് പുരുഷ വനിതാ താരങ്ങൾ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.