ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഹൊറര്‍ ചിത്രം കണ്ടു കാണികള്‍ ബോധംകെട്ടു വീണു; ട്രെയിലർ കാണാം

0

ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച റോ എന്ന ഫ്രഞ്ച് ചിത്രം കണ്ടു ബോധംപോയ കാണികളെ കൊണ്ട് പോകാന്‍ ഒടുവില്‍ ആംബുലന്‍സ് വേണ്ടി വന്നു.ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത റോ എന്ന ചിത്രം കണ്ടാണ് പ്രേക്ഷകരില്‍ പലരും മയങ്ങിവീണത്. ഇതേത്തുടര്‍ന്ന് വൈദ്യസഹായമെത്തിക്കാന്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘം തിയേറ്ററില്‍ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

റോ എന്ന ചിത്രം സസ്യാഹാരം മാത്രം കഴിച്ച് ശീലിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു ഘട്ടത്തില്‍ ഈ പെണ്‍കുട്ടിക്ക് മുയലിന്റെ കരള്‍ തിന്നേണ്ടി വരുന്നു. പിന്നീട് ഈ കുട്ടി മനുഷ്യ മാംസത്തിന് അടിമപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ കാണികളിലെ ചിലര്‍ തളര്‍ന്നു വീഴുകയും തുടര്‍ന്ന് സംഘാടകര്‍ വൈദ്യ സഹായം തേടുകയുകയുമാണ് ചെയ്തത്.ഈ വിവാദ ചിത്രത്തിന്റെ ട്രെയിലർ കാണാം.