ടൂ​റി​സ്​​റ്റ്​ ബ​സി​ൽ ചിത്രങ്ങളും പോസ്റ്ററുകളും ഒട്ടിച്ച് സ്റ്റൈലാക്കാൻ നോക്കിയാൽ ഇനി എട്ടിന്‍റെ പണി

0

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്​​റ്റ്​ ബ​സി​ൽ ഇനി മുതൽ ചി​ത്ര​ങ്ങ​ളും സ്​​റ്റി​ക്ക​റു​ക​ളും ഉ​പ​യോ​ഗിച്ചാൽ ​മോട്ടോർ വാഹന വകുപ്പ് ബസുകളുടെ ഫിറ്റ്​നസ്​ റദ്ദാക്കും. ഹൈ​കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും മു​ൻ ഉ​ത്ത​ര​വു​ക​ൾ​ ചൂ​ണ്ടി​ക്കാ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളി​ൽ വ​ലി​യ ചി​ത്ര​ങ്ങ​ളും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള എ​ഴു​ത്തു​ക​ളും പ​തി​പ്പി​ക്കു​ന്ന​തു മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കുണ്ടെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഈ മാസം 31 ശേഷം ചിത്രപ്പണികളുള്ള ടൂറിസ്റ്റ് ബസ്സുകൾ നിരത്തിലിറങ്ങിയത് കണ്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇ​തി​നു​ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കിയിട്ടുണ്ട്. ടൂ​റി​സ്​​റ്റ്​​ ബ​സു​ക​ളി​ലെ അ​മി​ത വെ​ളി​ച്ച-​ശ​ബ്​​ദ​സം​വി​ധാ​നം നീ​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​ര​ത്തോ​ളം ബ​സു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ണ്ടെ​ത്തി​യി​രു​ന്നു.പുതിയ നിയമ പ്രകാരം ഇനി മുതൽ യാത്ര അനുമതി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ബ​സു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചി​ത്ര​പ്പ​ണി​ക​ളും അ​മി​ത ശ​ബ്​​ദ സം​വി​ധാ​ന​വും ലേ​സ​ര്‍ഷോ​യും ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉത്തരവിൽ പറയുന്നു