മകന്‍ തഹാന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് ടൊവീനോ തോമസ്

0

ടൊവീനോ തോമസിന്റെ മകൻ തഹാൻ ടോവീനോയുടെ മാമോദീസാ ചടങ്ങിന്റെ വിഡിയോ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയാണ് ചടങ്ങിന്റെ ദൃശ്യങ്ങളും മറ്റും ആരാധകര്‍ക്കായി താരം പങ്കുവെച്ചത്. ടൊവീനോയും കുടുംബാംഗങ്ങളും ഒത്തു ചേരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കയാണിപ്പോൾ.

കൊവിഡ് ഭീതി നിലനില്‍ക്കെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. പള്ളിയിലെ ചടങ്ങുകളും വീട്ടിലെ ചടങ്ങുകളുമൊക്കെ ഉൾക്കൊള്ളുന്നതാണ് വീഡിയോ.കഴിഞ്ഞ ജൂണ്‍ 6നാണ് ടൊവീനോയ്ക്കും ഭാര്യ ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014–ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.